
നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ സീറ്റിൽ എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാർത്ഥിയാകും. നിലവിൽ ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനാണ് എ.പി.അബ്ദുള്ളക്കുട്ടി.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്‌സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം എൽ.ഡി.എഫും യു.ഡി.എഫും ഇതു വരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറത്ത് എസ്എഫ്‌ഐ നേതാവ് വി.പി.സാനുവിനെയാണ് സി.പി.എം പരിഗണിക്കുന്നത്.
അധികാരത്തിനു വേണ്ടിയാണ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതെന്നാരോപിച്ച് ഒരു വിഭാഗം യുവാക്കൾ രൂപീകരിച്ച ആത്മാഭിമാന സംരക്ഷണ സമിതി തങ്ങളുടെ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എ.പി. സാദിഖലി തങ്ങളാണ് ആത്മാഭിമാന സംരക്ഷണ സമിതി സ്ഥാനാർത്ഥി.
