രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു: എ.പി അബ്ദുള്ള കുട്ടി

  • Post category:local news / news
  • Reading time:1 min read
You are currently viewing രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു: എ.പി അബ്ദുള്ള കുട്ടി

കാസര്‍കോട് : വയനാടിന്‍റെ ലോകസഭാ അംഗം എന്നാല്ലാതെ മറ്റൊരു ചുമതലയും ഇല്ലാത്ത രാഹുൽ ഗാന്ധി അത് നിർവഹിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടു എന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ എ.പി. അബ്ദുള്ളകുട്ടി ആരോപിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കോവിഡ് ലോക്ക് ഡൗൺ കാലത്ത് ബി.ജെ.പി പ്രവർത്തകർ കാസര്‍കോട് ജില്ലയിൽ നടത്തിയ സേവന പ്രവർത്തനങ്ങർ വിവരിക്കുന്ന ഇ-ബുക്ക് പ്രകാശനം ചെയ്തു സംസാരിക്കുയായിരിന്നു അദ്ദേഹം.

രാജ്യത്ത് ലോക്ക് ഡൗൺ കാലത്ത് ബി.ജെ.പി. പ്രവർത്തകർ ചെയ്ത സേവനങ്ങൾ ചരിത്രപരമെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു. പകരം വെക്കാനില്ലാത്ത സേവനങ്ങളാണ് ബി.ജെ.പി. പ്രവർത്തകർ ചെയ്തത്. കാസര്‍കോട് ജില്ലയിലും പ്രവർത്തകർ വിലമതിക്കാനാവാത്ത സേവനങ്ങളാണ് ജില്ലയിലുടനീളം കാഴ്ചവെച്ചത്. പൊതു ജനങ്ങൾ ഈ പ്രവർത്തനങ്ങളെ അങ്ങേയറ്റം സ്നേഹത്തോടേയും പ്രതീക്ഷയോടേയും കൂടിയാണ് സ്വീകരിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റുള്ളവർ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ വേണ്ടി സേവനം ചെയ്യുമ്പോൾ ബി.ജെ.പി. പ്രവർത്തകർ സേവനം സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി കണ്ട് തങ്ങളുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയായി കണ്ട് സേവനം ചെയ്യുന്നു. അതിനാൽ ദിവസേന ബി.ജെ.പി.യിലേക്ക് നിരവധി ആളുകൾ വന്നു കൊണ്ടിരിക്കുന്നു.

ഇ-ബുക്ക് പ്രകാശന ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ നാഷണൽ കൗൺസിൽ അംഗം പ്രമീളാ സി.നായിക്ക് , ഉത്തര മേഖലാ വൈസ് പ്രസിഡണ്ട് ശ്രീ.സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സദാനന്ദ റൈ ,ജില്ലാ സെക്രട്ടറിമാരായ എൻ.സതീഷ്, വിജയ് കുമാർ റൈ , ജില്ലാ ട്രെഷറർ ജി.ചന്ദ്രൻ എന്നിവർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധുർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി. എ.വേലായുധൻ സ്വാഗതവും ജില്ലാ സെക്രട്ടറി വിജയ് റായ് നന്ദിയും പറഞ്ഞു.

0Shares