സ്വരാജ്യം എൻ്റെ ജന്മാവകാശമാണ്; വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി, സ്വാതന്ത്ര്യ സമരത്തെ ഇളക്കിമറിച്ച ആഹ്വാനങ്ങള്‍ അറിയാം

You are currently viewing സ്വരാജ്യം എൻ്റെ ജന്മാവകാശമാണ്; വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി, സ്വാതന്ത്ര്യ സമരത്തെ ഇളക്കിമറിച്ച ആഹ്വാനങ്ങള്‍ അറിയാം

രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുകയാണ്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷവും വിപുലമായി ആഘോഷിക്കുകയാണ് രാജ്യം. എല്ലാ വര്‍ഷവും, പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍, മറ്റ് മത്സരങ്ങള്‍ എന്നിവയോടെ രാജ്യം മുഴുവന്‍ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്നുണ്ട്. പതാക ഉയര്‍ത്തലിനൊപ്പം അഭ്യാസ പ്രകടനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ദേശീയ ഗാനാലാപനം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍, സ്വാതന്ത്ര്യ സമര കാലത്തെ ചില ആഹ്വാനങ്ങളും വാക്കുകളും ഇതാണ്:

Image: Google

‘നമ്മുടെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ മനുഷ്യരുടെയും ഓര്‍മ്മകള്‍ നമുക്ക് നിലനിര്‍ത്താം. നിങ്ങള്‍ക്ക് 2023 സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു’

‘സ്വരാജ്യം എൻ്റെ ജന്മാവകാശമാണ്. ഞാന്‍ അത് നേടുകതന്നെ ചെയ്യും’ – ബാലഗംഗാധര തിലകന്‍

‘എന്തിന് വേണ്ടിയാണോ ഞാന്‍ ഇല്ലാതാവാന്‍ പോകുന്നത്, അതിനുവേണ്ടി എൻ്റെ മക്കളും പോരാടണമെന്നതാണ് എൻ്റെ സ്വപ്‌നം’ – അഷ്‌ഫാക്കുള്ളാ ഖാന്‍

‘ഒരു വ്യക്തി ഒരു ആശയത്തിനായി മരിക്കാം, എന്നാല്‍ ആ ആശയം, അവൻ്റെ മരണശേഷം, ആയിരം ജീവിതങ്ങളില്‍ അവതരിക്കും’- നേതാജി സുഭാഷ് ചന്ദ്രബോസ്

‘സ്വാതന്ത്ര്യം ഒരിക്കലും വിലകൊടുത്ത് വാങ്ങാന്‍ സാധിക്കില്ല, അത് ജീവശ്വാസമാണ്’- മഹാത്മാഗാന്ധി

‘ഇനിയും നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്നത് വെറും വെള്ളമായിരിക്കും. മാതൃഭൂമിയുടെ സേവനത്തിന് വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണീ യുവത്വം’ – ചന്ദ്രശേഖര്‍ ആസാദ്.

‘ബോംബുകളും തോക്കുകളും കൊണ്ട് വിപ്ലവം നടത്താനാവില്ല. വിപ്ലവത്തിൻ്റെ വാള്‍ മൂര്‍ച്ച കൂട്ടേണ്ടത് ആശയങ്ങളുടെ ഉരകല്ലിലാണ്’- ഭഗത് സിംഗ്.

‘കാലമെത്ര മുന്നോട്ട് പോയാലും നമ്മള്‍ എത്ര പുരോഗതി കൈവരിച്ചാലും രാജ്യത്തെ സാമ്രാജ്യത്വ ശക്തികളുടെ കൈകളില്‍ നിന്ന് തിരിച്ചു പിടിച്ച ധീര യോദ്ധാക്കളെ സ്‌മരിക്കാന്‍ മറക്കരുത്. സ്വാതന്ത്ര്യ ദിനാശംസകള്‍’

‘സ്വാതന്ത്ര്യം പണത്താല്‍ വാങ്ങാന്‍ കഴിയില്ല. ബ്രിട്ടീഷ് രാജിനെതിരായ വര്‍ഷങ്ങളുടെ പോരാട്ടത്തിലൂടെ ഞങ്ങള്‍ സമ്പാദിച്ചു. ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമ്മുടെ രാജ്യത്തിനായി പോരാടിയ എല്ലാവരെയും നമുക്ക് ഓര്‍ക്കാം’.

Courtesy: One India News

0Shares