
അനില്‍ ആന്റണി ബി.ജെ.പിയിൽ അംഗത്വം നേടിയതിൽ പരിഹസിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ബി.ജെ.പി അരിക്കൊമ്പന്‍ ആണെന്ന് കരുതി കൊണ്ടുപോയത് കുഴിയാനയെ ആണെന്നാണ് സുധാകരൻ്റെ പരിഹസം. അമിത് ഷായുടെ പ്രതീക്ഷ നല്ലതാണെന്നും എന്നാൽ അദ്ദേഹം വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ലെന്നും സുധാകരൻ പറഞ്ഞു.
സുധാകരന് എതിരെ എം. വി ജയരാജൻ പറഞ്ഞതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. അടുത്തതായി ബി.ജെ.പിയിലേക്ക് പോകുന്നത് കെ. സുധാകരന്‍ ആണെന്ന എം. വി ജയരാജൻ്റെ പ്രസ്താവനയേയും അദ്ദേഹം തള്ളി. ജയരാജന്റേത് വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ശൈലിയാണ്.

ജയരാജനല്ല തൻ്റെ രാഷ്ട്രീയ ഗുരുവെന്നും കെ. സുധാകരന്‍ പറഞ്ഞു. എ. കെ ആന്റണിയുടെ അറിവോടെയാണ് അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അടുത്തതായി കെ. സുധാകരനാണ് ബിജെപിയില്‍ ചേരുകയെന്നുമായിരുന്നു എം. വി ജയരാജന്‍ പറഞ്ഞത്.
