എൻ്റെ മെന്റര്‍, ടീച്ചര്‍; മഞ്ജുവിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing എൻ്റെ  മെന്റര്‍,  ടീച്ചര്‍; മഞ്ജുവിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച്  അനശ്വര രാജന്‍

മഞ്ജുവിനൊപ്പം അഭിനയിച്ച സമയത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അനശ്വര രാജന്‍. എൻ്റെ മെന്റര്‍, ടീച്ചര്‍ എന്നൊക്കെയാണ് ഞാന്‍ മഞ്ജു ചേച്ചിയെ വിശേഷിപ്പിക്കാറുള്ളത്. ടെന്‍ഷനടിച്ചിരുന്ന സമയത്ത് എന്നെ ആശ്വസിപ്പിച്ച് കൂളാക്കി നിര്‍ത്തിയത് മഞ്ജു വാര്യരാണെന്നായിരുന്നു താരം പറഞ്ഞത്.

സഹതാരങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നയാളാണ് മഞ്ജു വാര്യര്‍. . വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ ഇടപെടുന്നയാളാണ് മഞ്ജുവെന്ന്, മറ്റ് പല താരങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഉദാഹരണം സുജാതയില്‍ ആതിര കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് അനശ്വര സിനിമയിൽ എത്തിയത്. മഞ്ജു വാര്യരുടെ മകളായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യസിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ അനശ്വരയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയായിരുന്നു അനശ്വര നായികയായത്. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് അനശ്വര.

0Shares