ഒരു പോസ്റ്റിന് ഒമ്പത് കോടി പ്രതിഫലം കിട്ടുന്ന ഇന്ത്യക്കാരന്‍; ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയില്‍ ഇടം നേടിയത് രണ്ടുപേര്‍

You are currently viewing ഒരു പോസ്റ്റിന് ഒമ്പത് കോടി പ്രതിഫലം കിട്ടുന്ന ഇന്ത്യക്കാരന്‍; ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയില്‍ ഇടം നേടിയത് രണ്ടുപേര്‍

ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അതുകൊണ്ട് തന്നെ അതിനാല്‍ ഒരു സാധനം വിപണിയിലെത്താൻ പരസ്യക്കാര്‍ ആദ്യം ചിന്തിക്കുന്നത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇൻസ്റ്റഗ്രാമിലെ പ്രമുഖരെയാണ്. ഓരോ പോസ്റ്റിനും കോടികള്‍ ഇവര്‍ പ്രതിഫലം വാങ്ങുന്നുണ്ട്. ഇതിൻ്റെ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് യു.കെ ആസ്ഥാനമായുള്ള എച്ച്‌.ക്യൂ എന്ന റിസര്‍ച്ച്‌ കമ്പനി.

ഇടുന്ന ഓരോ പെയ്‌ഡ്‌ പോസ്റ്റുകള്‍ക്കും കോടികളാണ് ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ എം.എസ് ധോണി തുടങ്ങിയ ഇന്ത്യക്കാര്‍ വാങ്ങുന്നത്.

ഇവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആരാണ് എന്ന വിവരം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്.

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയെ വിവാഹം ചെയ്‌തതോടെ താരജോഡികള്‍ എന്ന പകിട്ടും കോഹ്‌ലിയുടെ താരമൂല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമ്പത് കോടിയാണ് വിരാട് കോഹ്‌ലിയുടെ ഒരു പെയ്‌ഡ്‌ പോസ്റ്റിന് ലഭിക്കുന്നത്.

ലോകത്ത് ഇൻസ്റ്റോഗ്രാമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് ഇന്ത്യക്കാരില്‍ ഒരാളാണ് കോഹ്‌ലി. മറ്റൊരാള്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്. ഓരോ പോസ്റ്റിനും 3.5 കോടിയാണ് പ്രിയങ്കയുടെ പ്രതിഫലം.

0Shares