
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോ. വന്ദനാദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് വൈദ്യസഹായം ലഭിച്ചില്ലെന്ന് അഭിഭാഷകന്‍ ആളൂര്‍. കാലിൻ്റെ പരിക്ക് ഉള്‍പ്പെടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിടരുതെന്ന ആളൂരിൻ്റെ ആവശ്യം പക്ഷേ കോടതി തള്ളി.
കൂടുതല്‍ അന്വേഷണത്തിനായി സന്ദീപിനെ കസ്റ്റഡിയില്‍ വിടണമെന്ന ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം കോടതി പരിഗണിക്കുകയും ചെയ്‌തു.

സന്ദീപിനെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഡോ. വന്ദനയെ കുത്താന്‍ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതിനാല്‍ തെളിവെടുപ്പിന് പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്നായിരുന്നു വാദിച്ചത്.
കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സന്ദീപിന് വേണ്ടി ഹാജരായത് ബി.എ ആളൂരായിരുന്നു. ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയതിനാല്‍ സന്ദീപിന് വൈദ്യസഹായം കിട്ടിയില്ലെന്നും ഇയാളുടെ കാലിന് ഏറ്റ പരിക്കിന് പുറമേ മറ്റ് ശാരീരിക അവശതകൾ ഉണ്ടെന്നും ആളൂർ കോടതിയിൽ പറഞ്ഞു.
