25 വർഷത്തിന് ശേഷമുള്ള ഒത്തുചേരൽ; നവ്യാനുഭവമായി ആദൂർ സ്കൂളിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം

You are currently viewing 25 വർഷത്തിന് ശേഷമുള്ള ഒത്തുചേരൽ; നവ്യാനുഭവമായി ആദൂർ സ്കൂളിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം

ആദൂർ(കാസർകോട്): ആദൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ 97-98 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ 25 വർഷത്തിന് ശേഷം ഒന്നിച്ചു. “ഓർമ്മ@25” എന്ന പേരിൽ ഡിസംബര്‍ 4 ന് ഞായറാഴ്ച്ചയായിരുന്നു സ്കൂളിൽ ഒത്തുകൂടിയത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ വിപുലമായ പരിപാടികളോടെയായിരുന്നു ചടങ്ങ്. പരിപാടി ആദൂർ സി.ഐ അനില്‍ കുമാര്‍ എ ഉദ്‌ഘാടനം ചെയ്തു.

പൂര്‍വ്വ വിദ്യാർത്ഥികളുടെ ചങ്ക് ചങ്ങായി 95-98 എന്ന വാട്സ്ആപ്പ് കൂട്ടായിമയാണ് ഒരിക്കല്‍ കൂടി സ്കൂളില്‍ എല്ലാവരും ഒത്ത് ചേരാം എന്ന ആശയം മുന്നോട്ട് വെച്ചത്. ഈ ആശയത്തിന് മികച്ച പിന്തുണ ലഭിച്ചതോടെ തിയതി നിശ്ചയിച്ച് പരിപാടിക്ക് ആവശ്യമുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു സംഘാടകർ.

പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചായിരുന്നു പ്രവർത്തനം. 25 വർഷത്തിന് ശേഷം നാനാ മേഖലയിലുള്ള പഴയ കൂട്ടുകെട്ടിനെ ഒന്നിപ്പിക്കാനും പരസ്പരം സൗഹൃദങ്ങൾ പങ്കുവെക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷം ഉള്ളതായി സംഘാടകർ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി അധ്യാപകരെ ആദരിക്കുകയും സ്കൂളിന് ഓര്‍മ്മ @ 25 ന്‍റെ പേരിൽ ഉപഹാരം നല്‍കുകയും ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. 97-98 പത്താംക്ലാസ് മലയാളം മീഡിയത്തില്‍ ആദുര്‍ സ്കൂളില്‍ പഠിച്ച മുഴുവന്‍ വിദ്യാർത്ഥികളെയും കുടുംബ സമേതം പങ്കെടുപ്പിച്ചായിരുന്നു പരിപാടി.

പരിപാടിയിൽ മുൻ അദ്ധ്യാപകരായ പദ്മോജി റാവു, ചന്ദ്രശേഖരന്‍, മറിയയ്യ ബള്ളാള്‍, അഹ്മദ് കുട്ടി, അബ്ദുല്‍ സലാം, ഖദീജ ടീച്ചര്‍, വല്‍സല ടീച്ചര്‍, കൊമേട്ടന്‍ തുടങ്ങിയവരെ ആദരിച്ചു. ജനപ്രധിനിധികളായ കെ.നാസർ, എ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, തസ്നി ഹമീദ്, സ്കൂൾ ഭാരവാഹികളായ ഹനീഫ എ.പി, ഇബ്രാഹിം എം.എ, അഹ്മദ് സനദ് തുടങ്ങിയവർ സംബന്ധിച്ചു.

സംഘാടക സമിതി ചെയർമാൻ കെ.എ സിറാജുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ സംഘാടക സമിതി കൺവീനർ മുഹമ്മദ് അഷ്റഫ് നൂയിംവീട് സ്വാഗതവും അബുദുല്‍ ഖാദര്‍ എ.പി ആദൂര്‍ നന്ദിയും പറഞ്ഞു.

0Shares