അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ്-നയന്‍താര ചിത്രം ‘ ഗോള്‍ഡ്’ ; ചിത്രീകരണം ആരംഭിച്ചു

  • Post category:entertainment
  • Reading time:1 min read
You are currently viewing അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ്-നയന്‍താര ചിത്രം ‘ ഗോള്‍ഡ്’ ;  ചിത്രീകരണം ആരംഭിച്ചു

അല്‍ഫോണ്‍സ് പുത്രന്‍ ആറ് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമ ആലുവയില്‍ തുടങ്ങി. പൃഥ്വിരാജ് സുകുമാരനും നയന്‍താരയുമാണ് പ്രധാന താരങ്ങള്‍. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് തിരക്കഥ. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും തരംഗം തീര്‍ത്ത പ്രേമം എന്ന സിനിമക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. നേരത്തെ ഫഹദ് ഫാസിലിനെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി പാട്ട് എന്ന സിനിമ അല്‍ഫോണ്‍സ് അനൗണ്‍സ് ചെയ്തിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രോ ഡാഡി പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് സുകുമാരന്‍ ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നത്. നിഴല്‍ എന്ന സിനിമക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രവുമാണ് ഗോള്‍ഡ്.

0Shares