സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ തുറക്കണം; ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ക്ക് മാത്രം ഇളവ്; ഉത്തരവ് ഇറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ തുറക്കണം; ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ക്ക് മാത്രം ഇളവ്; ഉത്തരവ് ഇറങ്ങി

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തുറക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

എല്ലാ ജീവനക്കാരും ഹാജരാകണമെന്നും മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണമെന്നും ശനിയാഴ്ചകളില്‍ ഇനി തീരുമാനം ഉണ്ടാകുന്നത് വരെ അവധി തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

0Shares