പതിനാറ് എപ്ലസുകളുടെ തിളക്കത്തോടെ കാസര്‍കോട് എം.ആര്‍.എസിന് നൂറുമേനി; പരീക്ഷയെഴുതിയ 35 വിദ്യാര്‍ത്ഥിനികളും തുടര്‍ പഠനത്തിന് യോഗ്യത നേടി

You are currently viewing പതിനാറ് എപ്ലസുകളുടെ തിളക്കത്തോടെ കാസര്‍കോട് എം.ആര്‍.എസിന് നൂറുമേനി; പരീക്ഷയെഴുതിയ 35 വിദ്യാര്‍ത്ഥിനികളും തുടര്‍ പഠനത്തിന് യോഗ്യത നേടി

കാസർകോട്: പതിനാറ് എപ്ലസുകളുടെ തിളക്കത്തോടെ കാസര്‍കോട് എം.ആര്‍.എസിന് നൂറുമേനി. സംസ്ഥാനത്തെ എംആര്‍എസുകളില്‍ ഏറ്റവും അധികം എ പ്ലസുകള്‍ നേടിയ എം.ആര്‍.എസ് ആണ് കാസര്‍കോട്. സ്‌കൂളില്‍ പരീക്ഷയെഴുതിയ 35 വിദ്യാര്‍ത്ഥിനികളും തുടര്‍ പഠനത്തിന് യോഗ്യത നേടി.

പട്ടിക വിഭാഗം വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നൂറ് ശതമാനം നേട്ടത്തോടൊപ്പം പതിനാറ് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പത്ത് വിദ്യാര്‍ത്ഥികള്‍ ഒന്‍പത് എ പ്ലസുകള്‍ നേടിയപ്പോള്‍ മൂന്ന് പേര്‍ എട്ട് എ പ്ലസും രണ്ടു പേര്‍ ഏഴ് എപ്ലസും മൂന്ന് പേര്‍ ആറ് എ പ്ലസുകളും നേടി.

പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങള്‍ക്കായി താമസിക്കുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും മികച്ച വിജയം. രാവണേശ്വരം പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ഒന്‍പത് വിദ്യാര്‍ത്ഥികളും തുടര്‍ പഠനത്തിന് യോഗ്യരായി.

വാണിനഗര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ നാല് വിദ്യാര്‍ത്ഥികളും കുറ്റിക്കോല്‍ പ്രീമെട്രിക് ഹോസ്റ്റലിലെ ആറ് വിദ്യാര്‍ത്ഥികളും ബളാംതോട് പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ത്ഥികളും തുടര്‍പഠനത്തിന് യോഗ്യത നേടി.

0Shares