
കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കാലാവസ്ഥ മാറ്റത്തിൻ്റെ പ്രതിരോധത്തിനായുള്ള കമ്മ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാം ‘സന്നദ്ധ തീരം ‘ വോളണ്ടിയർമാർക്കുള്ള രണ്ട് ദിവസത്തെ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. കില പ്രൊജക്റ്റ് മാനേജർ സി. കാർത്തിക് ഗോപാൽ ആമുഖാവതരണം നടത്തി. അജാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മി തമ്പാൻ, സി.ഡി.എസ് ചെയർപേഴ്സൺ എം. വി.രത്നകുമാരി എന്നിവർ സംസാരിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ശാന്തി നന്ദിയും പറഞ്ഞു.
