കോവിഡ് പ്രതിരോധത്തിന്‍റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്ന് പറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്? ; മന്ത്രി കെ.കെ ശൈലജ ചോദിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് പ്രതിരോധത്തിന്‍റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്ന് പറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്? ; മന്ത്രി കെ.കെ ശൈലജ ചോദിക്കുന്നു

കോവിഡ് 19 വൈറസ് വ്യാപനം അനുദിനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നിബന്ധകൾ കാറ്റിൽ പറത്തി പ്രതിഷേധവുമായി രം​ഗത്തെത്തുന്നവർക്ക് മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. ഈയാംപാറ്റകളാകരുത് എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലർ ശ്രമിക്കുന്നതെന്നും കേരളത്തിൽ ഈ രോഗത്തിന്‍റെ പകർച്ചാനിരക്കും മരണ നിരക്കും കുറച്ച് നിർത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ലെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

ലോകരാജ്യങ്ങൾ കേരളത്തെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഈ കുഞ്ഞ് കേരളത്തിൽ നിന്ന് ആശ്വാസത്തിന്‍റെ വാർത്തകൾ കേൾക്കുന്നത് കൊണ്ടാണ്. അതിൽ അസൂയ പ്രകടിപ്പിക്കാൻ മുതിർന്നാൽ തുലഞ്ഞുപോകുക സ്വന്തം കുടുംബാംഗങ്ങളുടെ ജീവൻ കൂടിയാണെന്ന് ഓർക്കുകയെന്നും മന്ത്രി കുറിച്ചു.

https://www.facebook.com/kkshailaja/photos/a.1086696094751704/3156484937772799/?type=3
0Shares