അഭ്യൂഹങ്ങൾക്കൊടുവിൽ അനിൽ ആ​ന്റണി ബി.ജെ.പിയിലേക്ക്

  • Post category:national / news
  • Reading time:1 min read
You are currently viewing അഭ്യൂഹങ്ങൾക്കൊടുവിൽ അനിൽ ആ​ന്റണി ബി.ജെ.പിയിലേക്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയുമായ എ.കെ ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി ബി.ജെ.പി അം​ഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ​ഗോയലിൽ നിന്ന് അദ്ദേഹം ബി.ജെ.പി അം​ഗത്വം ഏറ്റുവാങ്ങി.

ഇന്ന് മൂന്ന് മണിക്ക് പ്രധാന വ്യക്തി പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. തുടർന്ന് അനിൽ ആ​ന്റണി ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അനിൽ ആ​ന്റണി ബി.ജെ.പി ആസ്ഥാനത്തെത്തിയത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പമാണ് അനിൽ ബിജെപി ആസ്ഥാനത്തെത്തിയത്.

കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു അനിൽ ആ​ന്റണി. ബി.ബി.സി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായി തെറ്റി അ​ദ്ദേഹം പദവികള്‍ രാജിവെക്കുകയായിരുന്നു.

0Shares