
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിൻ്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. ഭൂകമ്പം പാകിസ്താനിലും ചെറിയ ചലനമുണ്ടാക്കിയിട്ടുണ്ട്, എങ്കിലും പാകിസ്ഥാനിൽ വലിയ നാശം ഉണ്ടായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. തുകളാഴ്ച പുലർച്ചയോടെയാണ് സംഭവം. തുടർച്ചയായി മൂന്ന് തുടർചലനങ്ങളുണ്ടായെന്നും യു.എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ നംഗർഹാർ പ്രവിശ്യയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരണപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിൽ നിരവധി കൃഷ്ണയ് ഇടങ്ങളാണ് നശിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ആൾനാശം വിതച്ചുള്ള ഭൂകമ്പം ഉണ്ടായത്.
ഭൂകമ്പം നാശം വിതച്ച അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിലക്ക് സഹായവുമായി ഇന്ത്യ. വീട് നഷ്ട്ടമായവർക്ക് നൽകാനായി ആയിരം ടെൻറുകൾ ഇന്ത്യ ആദ്യഘട്ടം എത്തിച്ചു. 15 ടൺ ഭക്ഷണ സാമഗ്രികൾ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് ഇന്ത്യ എത്തിക്കും എന്ന ഉറപ്പ് നൽകിയിട്ടുണ്ട്. വരൂ ദിവസങ്ങളിൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി സംസാരിച്ച ശേഷമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ സഹായം നൽകിയത്.
