
ഏറെ വിവാദമായ പോലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി അഡ്വ.ഹരീഷ് വാസുദേവന്‍. ദേശീയ തലത്തില്‍ കൊണ്ടുവന്ന ഒരു ജനവിരുദ്ധ / ഭരണഘടനാ വിരുദ്ധ നിയമവും ബി.ജെ.പി എന്ന പാര്‍ട്ടിയുടെ നിലപാടിന്‍റെ പേരിലോ ജനരോഷത്തിന്‍റെ പേരിലോ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു കണ്ടിട്ടില്ല.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തനാകുന്നതാണ് സി.പി.എം എന്ന് അദ്ദേഹം പറയുന്നു. പിണറായി വിജയനോ എല്‍.ഡി.എഫ് സര്‍ക്കാറോ എന്തൊക്കെ ചെയ്താലും അവര്‍ അക്കൗണ്ടബിള്‍ ആകുന്ന ഒരു സിസ്റ്റമുണ്ട്. സംസ്ഥാനസമിതിയിലും കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യുറോയിലും ഇടതുമുന്നണി യോഗത്തിലും പോയിരുന്നു സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് എതിരെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മന്ത്രിമാരും മുഖ്യമന്ത്രിയും ബാധ്യതപെട്ടവരാണ്. ഇപ്പോഴും ജനങ്ങളോട്, പാര്‍ട്ടിയോട്, മുന്നണിയോട് അക്കൗണ്ടബിള്‍ ആകുന്ന ഒരു സിസ്റ്റമുണ്ട്. അദ്ദേഹം കൂട്ടി ചേർത്തു .
