
ഭാഗമാണ് ഇക്കാലത്ത് സോഷ്യല്‍ മീഡിയ. സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കും.
ഒരുവ്യക്തി സോഷ്യല്‍ മീഡിയ അഡിക്‌ടഡ് ആണോ എന്നത് എങ്ങനെയറിയാം. അതിന് ചില സൂചനകളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എളുപ്പത്തില്‍ മനസിലാക്കാം.
സോഷ്യല്‍ മീഡിയ അഡിക്ഷന്‍
സോഷ്യൽ നെറ്റ്‌വർക്കുകളെ കുറിച്ച് ചിന്തിക്കാൻ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കാറുണ്ടോ? ഇത് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് നിങ്ങൾ ഒരുപാട് സമയം ചെലവഴിക്കുന്നുണ്ടോ?, സോഷ്യൽ മീഡിയ ഉപയോഗിക്കാൻ നിങ്ങൾക്ക് അനിയന്ത്രിതമായ ആഗ്രഹമുണ്ടോ?, വ്യക്തിപരമായ പ്രശ്നങ്ങൾ മറക്കാൻ നിങ്ങൾ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നുണ്ടോ?, സോഷ്യൽ മീഡിയയുടെ ഉപയോഗം കുറയ്ക്കാൻ നിങ്ങൾ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ടോ?, സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിയാത്തതിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടോ?, സോഷ്യൽ നെറ്റ്‌വർക്കുകളുടെ ഉപയോഗം ജോലിസ്ഥലത്തോ സ്‌കൂളിലോ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടോ?

മൂന്നിൽ കൂടുതൽ ചോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ സോഷ്യൽ മീഡിയക്ക് അടിമയായി എന്ന് കരുതാം.
ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രധാനപ്പെട്ട കാര്യങ്ങളില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താതെ ഫെയ്സ്ബുക്കും, വാട്‍സ് ആപ്പും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും നോക്കിയിരിപ്പാണെങ്കില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയ അഡിക്റ്റാണെന്ന് പറയേണ്ടിവരും. ഇത്തരക്കാര്‍ മറ്റ് പ്രധാന ജോലികള്‍ മാറ്റിവയ്ക്കുകയും ശേഷം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുമാണ്. സോഷ്യല്‍ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തില്‍ നിരാശരാവുകയും വിഷാദമാവുകയും ദേഷ്യപ്പെടുകയും ചെയ്‌തേക്കാം.
നേരിട്ട് കണ്ടിട്ടില്ലാത്ത, സമൂഹമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തിയില്ലെങ്കില്‍ ‘ജീവിതം’ നഷ്ടപ്പെടുമെന്ന ഭയമുള്ളവര്‍ നിശ്ചയമായും സോഷ്യല്‍ മീഡിയ അഡിക്റ്റാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്നവര്‍ ഒരു ദിവസം ഓണ്‍ലൈനില്‍ വന്നില്ലെങ്കില്‍ ഇത്തരക്കാര്‍ അസ്വസ്ഥരാകും. വിദ്യാർത്ഥികളുടെ ഇത്തരം സോഷ്യല്‍ മീഡിയ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കും.

ആരോടെങ്കിലും ഗൗരവമായി സംസാരിക്കുന്ന സമയത്തുപോലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്നവരാണെങ്കില്‍ അഡിക്റ്റാണെന്ന് ഉറപ്പിക്കാം. സോഷ്യല്‍ മീഡിയ ഉപയോഗത്തിനായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നിന്നേക്കാം. സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ച സമയം മറ്റുള്ളവരില്‍ നിന്ന് മറച്ച് വെക്കാന്‍ ശ്രമിക്കുകായും ചെയ്യും. സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കുറയ്‌ക്കാന്‍ സാധിക്കാത്ത വ്യക്തികളാണിവര്‍. കൂടുതല്‍ സമയവും സോഷ്യല്‍ മീഡിയയെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യാനാണ് ഇവർ ഇഷ്ടപ്പെടുന്നത്.
വേസ്റ്റ് റീഡിങ്
വാട്‍സ് ആപ്പിലും മറ്റും വിവിധ ഗ്രൂപ്പുകളിലുള്ള ഒരാൾക്ക് നൂറുകണക്കിന് വിഡിയോകളും കുറിപ്പുകളും ആശംസകളുമാണ് ഒരു ദിവസം ലഭിക്കുന്നത്. ഈ മെസേജുകളെല്ലാം ഡൗൺലോഡ് ചെയ്യുകയും വായിക്കുകയും വഴി, ആ വശ്യമില്ലാത്ത ഒട്ടേറെ കാര്യങ്ങളാണ് വായിച്ചു കൂട്ടുന്നത്. നൂറു മെസേജുകൾ തുറന്നു വായിക്കുമ്പോഴോ കാണുമ്പോഴോ ആയിരിക്കും ഇഷ്ടപ്പെട്ടതും ആവശ്യമുള്ളതുമായ ഒരു മെസേജ് ചിലപ്പോൾ കിട്ടുന്നത്. നല്ല ഒന്നിന് വേണ്ടി അനാവശ്യമായ നൂറുകണക്കിന് മെസേജുകളിലൂടെ കണ്ണോടിക്കുമ്പോൾ നഷ്ടമാവുന്നത് വിലപ്പെട്ട സമയവും നഷ്ടപ്പെടുന്നത് ശ്രദ്ധയും ഏകാഗ്രതയും നേരിട്ടുള്ള പുസ്തക വായനയും.

അഡിക്ഷനെ മറികടക്കാം
ഒരു ആഴ്‌ചയിൽ എന്തൊക്കെ കാര്യങ്ങള്‍ക്കായാണ് സോഷ്യല്‍ മീഡിയ നോക്കുന്നത് എന്ന് ശ്രദ്ധിച്ച് പ്രതേകിച്ച് വിദ്യാർഥികൾ ഒരു നോട്ട് ബുക്കില്‍ കുറിച്ചുവെക്കുക. കാര്യങ്ങള്‍ പഠനത്തിലോ ജീവിതത്തിലോ എന്തെങ്കിലും ഗുണം തരുന്നുണ്ടോ എന്ന് വിലയിരുത്തുക. ഏറ്റവും പ്രയോജനപ്രദമായ ഏതാനും കാര്യങ്ങള്‍ക്ക് മാത്രമായി, നിശ്ചിത സമയമോ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ചെലവിടുന്നുള്ളൂവെന്ന് തീരുമാനിക്കുക. ഫോണും വിവിധ ആപ്പുകളും ദിവസവും എത്രനേരം ഉപയോഗിക്കുന്നുവെന്ന കൃത്യം കണക്കും ആ സമയം ചുരുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും quality time-my digital diet, forest: stay foused, moment-screen time tracker തുടങ്ങിയ ആപ്പുകള്‍ തരും. ആവശ്യമെങ്കില്‍ വിദഗ്‌ധരുടെ സഹായം തേടുക.
