
ആഗോള സമ്പന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്കിറങ്ങി ഗൗതം അദാനി. 135 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. 138 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ്. മസ്‌കിന്റെ അറ്റ ആസ്തി 245 ബില്യണ്‍ ഡോളര്‍. ഓഗസ്റ്റ് 30 നാണ് ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് അദാനി ഉയര്‍ന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം.

82.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 11 ാം സ്ഥാനത്താണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി.
