നടി വൈശാലി ടക്കറിൻ്റെ ആത്മഹത്യ; അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്‌ലാനിയെ അറസ്റ്റ് ചെയ്തു

  • Post category:entertainment
  • Reading time:1 min read
You are currently viewing നടി വൈശാലി ടക്കറിൻ്റെ  ആത്മഹത്യ; അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്‌ലാനിയെ അറസ്റ്റ് ചെയ്തു

ബോളിവുഡ് സീരിയൽ നടി വൈശാലി ടക്കറിൻ്റെ ആത്മഹത്യയിൽ അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്‌ലാനിയെ അറസ്റ്റ് ചെയ്തു. നടിയുടെ ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യ ദിഷയ്ക്കും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇവരുടെ പേരിൽ ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. ഇൻഡോറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലാകുന്നത്. പ്രതി അയൽവാസിയായതിനാൽ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു, രക്ഷപ്പെടാൻ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്ക് ടീമിനെ അയച്ചു, ഞങ്ങൾ പാരിതോഷികം പോലും പ്രഖ്യാപിച്ചു. ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ് ഇൻഡോർ പൊലീസ് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മിശ്ര കൂട്ടിച്ചേർത്തു. വൈശാലിയുടെ വിവാഹ ആലോചനകൾ അറിഞ്ഞത് മുതൽ രാഹുൽ നവ്‌ലാനി ശല്യം ചെയ്യുകയായിരുന്നുവെന്ന് താരത്തിൻ്റെ കുടുംബം ആരോപിച്ചിരുന്നു.

0Shares