മോദി രാജ്യത്തെ ശരിയായ രീതിയിൽ നയിക്കുന്നു; ബി.ജെ.പിയില്‍ ചേര്‍ന്ന ഖുശ്ബു പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മോദി രാജ്യത്തെ ശരിയായ രീതിയിൽ നയിക്കുന്നു; ബി.ജെ.പിയില്‍ ചേര്‍ന്ന ഖുശ്ബു പറയുന്നു

നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

മോദി രാജ്യത്തെ ശരിയായ രീതിയിൽ നയിക്കുന്നുവെന്ന് ഖുശ്ബു പറഞ്ഞു. ബി.ജെ.പി തമിഴ് നാട്ടിൽ വലിയ മുന്നേറ്റം നടത്തും. നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഖുശ്ബു ബി.ജെ.പി പാളയത്തിലെത്തുന്നത്. എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോൺഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാർട്ടിയിൽ നിന്ന് രാജിവച്ചു

0Shares