
നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരം തുടരുകയാണ്. അതേസമയം, ഇടവേള ബാബുവിന് പിന്നാലെ നടി ബിന്ദുപണിക്കരും മൊഴി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ കുഞ്ചാക്കോ ബോബന്‍റെയും ബിന്ദു പണിക്കരിന്‍റെയും വിസ്താരമാണ് നടന്നത്. പോലീസിന് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ മാറ്റിയത്.

സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇടവേള ബാബു ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. കുഞ്ചാക്കോ ബോബന്‍റെ സാക്ഷിവിസ്താരമാണ് ആദ്യം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുമൂലം എത്താനായില്ല. എട്ടാം പ്രതിയായ നടന്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുളള മുന്‍ മുന്‍വൈരാഗ്യം തെളിയിക്കുന്നന്നതിന്‍റെ ഭാഗമായിട്ടാണ് താരങ്ങളടക്കമുളളവരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്.
