മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പ് അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി; സോഷ്യല്‍ മീഡിയയില്‍ തന്‍റെ ഫോട്ടോയ്ക്ക് മോശം കമന്റ് ചെയ്ത വ്യക്തിയെ നേരില്‍ കണ്ട് നടി അപര്‍ണ

  • Post category:entertainment
  • Reading time:1 min read
You are currently viewing മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പ് അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി; സോഷ്യല്‍ മീഡിയയില്‍ തന്‍റെ ഫോട്ടോയ്ക്ക് മോശം കമന്റ് ചെയ്ത വ്യക്തിയെ നേരില്‍ കണ്ട് നടി അപര്‍ണ

സോഷ്യല്‍ മീഡിയയില്‍ തന്‍റെ ഒരു ഫോട്ടോയ്ക്കു വന്ന അധിക്ഷേപകരമായ കമന്റിനെക്കുറിച്ച് നടി അപര്‍ണ നായര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ആ സംഭവത്തില്‍ പരാതി നല്‍കിയിരുന്നതനുസരിച്ച് സൈബര്‍ സെല്ലില്‍ നിന്നു വിളിപ്പിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും കമന്റ് ചെയ്ത ആളെ അവിടെവച്ച് കണ്ടെന്നും അയാള്‍ നല്‍കിയ വിശദീകരണത്തെക്കുറിച്ചും താരം പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അപര്‍ണ ഇക്കാര്യം അറിയിച്ചത്.

സൈബർ സെൽ ഓഫീസിൽ കൃത്യസമയം എത്തിയ താന്‍ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സംസാരിക്കുകയും ചെയ്തു. തനിക്ക് അവിടെ ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു, സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി എന്ന് അപര്‍ണ പറയുന്നു.

https://www.facebook.com/appunairofficial/posts/3042127922572818
0Shares