പ്രമേഹം കൂടി; നടൻ വിജയകാന്തിൻ്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • Post category:entertainment
  • Reading time:1 min read
You are currently viewing പ്രമേഹം കൂടി; നടൻ വിജയകാന്തിൻ്റെ  മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

തമിഴിലെ പ്രശസ്ത നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിൻ്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നാണ് താരത്തിൻ്റെ വിരലുകൾ മുറിച്ചു മാറ്റിയത്. നിലവിൽ വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രമേഹം കൂടിയതും ശരീരത്തിൻ്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണമെന്ന് ഡോക്ടർമാർ അറിയിക്കുന്നു. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനുംദിവസം ആശുപത്രിയിൽ തുടരുമെന്നും ഡി.എം.ഡി.കെ. വൃത്തങ്ങൾ അറിയിച്ചു.

അസുഖത്തെത്തുടർന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് 2021 മേയിൽ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

0Shares