‘യശോദ’യിലൂടെ നടൻ ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക്; നായികയാകുന്നത് സാമന്ത

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘യശോദ’യിലൂടെ നടൻ ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക്; നായികയാകുന്നത് സാമന്ത

മലയാളത്തിലെ യുവനിരയിൽ ശ്രദ്ധേയനായ നടൻ ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക്. യശോദ എന്ന ചിത്രത്തിലാണ് അദ്ദേഹം നായകനായെത്തുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക.ഹരിയും ഹരീഷ് ശങ്കറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന സിനിമ ഡിസംബർ ആദ്യവാരം ഹൈദരാബാദിൽ ആരംഭിക്കും. വരലക്ഷ്മി ശരത്കുമാറും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീദേവി മൂവീസാണ് ചിത്രം നിർമിക്കുന്നത്.2016ൽ ജനത ഗാരേജ് എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദൻ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിൽ മോഹൻലാലിൻ്റെ മകനായാണ് നടൻ എത്തിയത്. പിന്നീട് അനുഷ്‍ക ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ബാഗമതിയിലും നടൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

0Shares