കാസർകോടിന് വേണം എയിംസ് ; സമരത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബനും

You are currently viewing കാസർകോടിന് വേണം എയിംസ് ; സമരത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബനും

കാസർകോട് ജില്ലയ്ക്ക് എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ‘ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ’ യുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍ കുഞ്ചാക്കോ ബോബനും രംഗത്തെത്തി. കാസർകോടിൻ്റെ പേര് എയിംസ് പ്രൊപ്പോസലില്‍ ഉള്‍പ്പടുത്തി സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കണം എന്നാണ് ജനകീയ കുട്ടായ്മ ആവശ്യപ്പെടുന്നത്.

ഈ ആവശ്യവുമായുള്ള അനിശ്ചിതകാല നിരാഹാര സമരം ഇന്ന് 26 ദിവസം പിന്നിട്ടു. വിഷം പൊള്ളിച്ച നാടിന് എയിംസ് വേണമെന്നാണ് കൂട്ടായ്മയുടെ പ്രധാന ആവശ്യം. അതേസമയം, എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ കാസർകോട് ജില്ലയിലാകണം എയിംസ് എന്ന ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാൽ കേരളത്തിൽഎയിംസ് സ്ഥാപിക്കാനായി കോഴിക്കോട് ജില്ലയിലുള്ള രണ്ട് സ്ഥലങ്ങളുടെ പ്രൊപ്പോസലാണ് സംസ്ഥാന സര്‍ക്കാര്‍ അയച്ചത്. പക്ഷെ കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിൻ്റെ പേര് പോലും പരാമര്‍ശിച്ചിട്ടില്ല.

0Shares