ആശുപത്രിയിൽ ചികിത്സയിൽ നടൻ ബാല; കാണാൻ മകളുമായി അമൃതയെത്തി; നിലവിൽ മറ്റു പ്രശ്നങ്ങളില്ലെന്ന് അഭിരാമി

  • Post category:entertainment
  • Reading time:1 min read
You are currently viewing ആശുപത്രിയിൽ ചികിത്സയിൽ നടൻ ബാല; കാണാൻ മകളുമായി അമൃതയെത്തി; നിലവിൽ മറ്റു പ്രശ്നങ്ങളില്ലെന്ന് അഭിരാമി

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലുള്ള ബാലയെ കാണാൻ മകളുമായി അമൃത സുരേഷ് ആശുപ്രതിയിൽ. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. ബാലയോട് സംസാരിച്ചെന്നും അമൃത ആശുപത്രിയിൽ തുടരുകയാണെന്നും സഹോദരി അഭിരാമി സുരേഷ് വ്യക്തമാക്കി.

‘ബാല ചേട്ടൻ്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour’, എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്.

ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പി.ആര്‍.ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. അല്പസമയത്തിന് ഉള്ളില്‍ നടന്‍റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് വിവരം.

0Shares