പ്രഭാതഭക്ഷണം കടമായി നല്‍കാന്‍ തയ്യാറായില്ല; മധുരപലഹാരക്കടയ്‌ക്ക് നേരെ ആസിഡ് ആക്രമണം

  • Post category:news
  • Reading time:1 min read
You are currently viewing പ്രഭാതഭക്ഷണം കടമായി നല്‍കാന്‍ തയ്യാറായില്ല;  മധുരപലഹാരക്കടയ്‌ക്ക് നേരെ ആസിഡ് ആക്രമണം

ജാര്‍ഖണ്ഡില്‍ മധുരപലഹാരക്കടയ്‌ക്ക് നേരെ ആസിഡ് ആക്രമണം. പ്രഭാതഭക്ഷണം കടം നല്‍കാത്തതില്‍ ക്ഷുഭിതനായ യുവാവ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ കടയുടമയടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റതായി പൊലീസ്. ദുംക ജില്ലയിലെ ഹരിപൂര്‍ ഗ്രാമത്തിലാണ് സംഭവം.

രാവിലെ കടയില്‍ എത്തിയ യുവാവ് പ്രഭാതഭക്ഷണം കടമായി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കടയുടമ ഇത് നിരസിച്ചു. ക്ഷുഭിതനായി വീട്ടിലേക്ക് മടങ്ങിയ യുവാവ് ആസിഡുമായി തിരിച്ചെത്തി. തുടര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റവര്‍ ജര്‍മുണ്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയതായി എസ്‌എച്ച്‌ഒ അറിയിച്ചു.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ ജാര്‍മുണ്ടി പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

0Shares