കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയവരുടെ നേർക്കാഴ്ചയുമായി “ആന ” ടെലിഫിലിം

You are currently viewing കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയവരുടെ നേർക്കാഴ്ചയുമായി “ആന ” ടെലിഫിലിം

കാസർകോട് ജില്ലയിലെ കാട്ടാന ശല്യത്തിൽ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ ടെലി സിനിമയാക്കുന്നു. ആന എന്നാണ് പേരിട്ടിരിക്കുന്നത് . വിശ്വകർമ്മ ക്രിയേഷന്‍റെ ബാനറിൽ ദേലംപാടി അഡൂരിൽ ചിത്രികരിക്കുന്ന ടെലി സിനിമ സംവിധാനം ചെയ്യുന്നത് പ്രമുഖ മാധ്യമ പ്രവർത്തകനായ അഡൂർ പുരുഷോത്തമനാണ്

വനമേഖലയിൽ താമസി ഒരു കർഷക കുടുംബം നിരന്തരമായ കാട്ടാന ശല്യം കൊണ്ട് കഷ്ടപ്പെടുന്ന സംഭവമാണ് പ്രമേയം . കാസർകോട് പ്രാധമിക സരക്കാരി ഹിരിയ ശാലെ എന്ന കന്നഡ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത ബാലകൃഷ്ണൻ അഡൂർ ഇതിൽ വാസു ആയി പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നു.

ഒപ്പം ഒരു കുടുംബത്തിലെ അച്ഛൻ അമ്മ മക്കൾ ഇളയച്ചൻ മുത്തച്ചൻ പേരക്കുട്ടികൾ അടക്കം കഥാപാത്രങ്ങളായി ആന യിൽ അഭിനയിക്കുന്നു പ്രത്യേകഥയും ഉണ്ട്. കാസർകോട് സിറ്റി ചാനൽ ക്യാമറമാൻ . ആബിദാണ് ക്യാമറ കൈകാര്യം ചെയ്തിതിട്ടുള്ളത് പി.ആർ.ഒ, മാധ്യമ പ്രവർത്തകൻ ഷാഫി തെരുവത്ത്.

0Shares