കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെ യുവതിയും യുവാവും പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെ  യുവതിയും യുവാവും പിടിയിൽ

കഞ്ചാവ് കാറിൽ കടത്തുന്നതിനിടെ രണ്ട് പേർ പിടിയിൽ. തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരാണ് കോഴിക്കോട് കുന്നമംഗലത്ത് നിന്ന് പിടിയിലായത്. കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്.

കാർ തടഞ്ഞുനിർത്തി പോലീസ് നടത്തിയ പരിശോധനയിൽ 18.7 കിലോ കഞ്ചാവ് പിടികൂടി. കാറിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂരിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ലീനയും ബേക്കറി ജീവനക്കാരനായ സനലും ലോക്ഡൗൺ കാലത്താണ് കോഴിക്കോട് ചേവരമ്പലത്ത് വീടെടുത്ത് കഞ്ചാവ് കടത്താൻ തുടങ്ങിയത്.

ചേവരമ്പലത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചു.

0Shares