ചാരവൃത്തി പാകിസ്‌താന് വേണ്ടി; ഗുജറാത്ത് സ്വദേശി പിടിയില്‍, മിലിട്ടറി ഇൻ്റെലിജന്‍സ് നൽകിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി

You are currently viewing ചാരവൃത്തി പാകിസ്‌താന് വേണ്ടി; ഗുജറാത്ത് സ്വദേശി പിടിയില്‍, മിലിട്ടറി ഇൻ്റെലിജന്‍സ് നൽകിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി

പാകിസ്‌താനിലെ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ചാരപ്പണി ചെയ്‌ത ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഗുജറാത്തിലെ ബറൂച്ചില്‍ നിന്നാണ് ഗുജറാത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെണ്ട് (സി.ഐ.ഡി) ഇയാളെ അറസ്റ്റ് ചെയ്‌തത്. പാക് ചാരസംഘടനയായ ഐ.എസ്‌.ഐക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച പ്രവീണ്‍ മിശ്രയെന്നയാളാണ് പിടിയിലായത്.

ഡി.ആര്‍.ഡി.ഒയുമായി ബന്ധമുള്ള ഹൈദരാബാദിലെ ഒരു കമ്പനിയിലാണ് പ്രവീണ്‍ മിശ്ര ജോലി ചെയ്യുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചുവെന്ന് സി.ഐ.ഡിയുടെ എ.ഡി.ജി.പി രാജ്‌കുമാർ പാണ്ഡ്യന്‍ അറിയിച്ചു.

ഉധംപൂരിലെ മിലിട്ടറി ഇൻ്റെലിജന്‍സ് നൽകിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സായുധ സേനയെയും പ്രതിരോധ വകുപ്പുമായും ബന്ധപ്പെട്ട ഗവേഷണ- വികസന സ്ഥാപനങ്ങളെ കുറിച്ചുമുള്ള രഹസ്യങ്ങള്‍ പ്രവീണ്‍ മിശ്ര ശേഖരിച്ചിരുന്നതായി സി.ഐ.ഡി കണ്ടെത്തി.

പാകിസ്‌താൻ രഹസ്യാന്വേഷണ ഏജന്‍സിയുമായി ചേര്‍ന്ന് പ്രതി ഗൂഢാലോചന നടത്തിയതിൻ്റെ വിവരങ്ങളും അന്വേഷണ സംഘത്തില്‍ ലഭിച്ചു. വാട്‌സ് ആപ്പ് കോളുകള്‍, ഓഡിയോ ചാറ്റുകള്‍ എന്നിവയുടെ തെളിവുകളും ലഭിച്ചു.

0Shares