സിനിമ കണ്ട് മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തിൽ ബന്തടുക്ക സ്വദേശിനി മരിച്ചു; സഹോദരന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ

You are currently viewing സിനിമ കണ്ട് മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തിൽ  ബന്തടുക്ക സ്വദേശിനി മരിച്ചു; സഹോദരന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ

മുള്ളേരിയ / കാസർകോട്: കാറഡുക്കയില്‍ സഹോദരന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ബന്തടുക്ക പടുപ്പ് ആനക്കല്ലിലെ കുന്നത്ത് ജോയി എന്ന അബ്രഹാമിൻ്റെയും മിനിയുടെയും മകള്‍ ഹണി അബ്രഹാം(24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ ഹൈനസ് അബ്രഹാമിനെ മംഗളൂരുവിലെ ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്‌ച രാത്രി 10 മണിയോടെ മുള്ളേരിയ ശാന്തിനഗര്‍ പയര്‍പള്ളത്താണ് അപകടമുണ്ടായത്. ജോയിയും ഹണിയും മുള്ളേരിയ കര്‍മ്മംതൊടിയിലെ തിയേറ്ററില്‍ നിന്ന് സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഉടന്‍ തന്നെ ഇരുവരെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹണി മരണപ്പെട്ടു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഹണി വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. മരിച്ച ഹണി അവിവാഹിതയാണ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

0Shares