അമ്പലത്തറയിൽ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍; പ്രതികള്‍ക്ക് എതിരെ ഒരു കേസ് കൂടി

  • Post category:local news / news
  • Reading time:1 min read
You are currently viewing അമ്പലത്തറയിൽ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍; പ്രതികള്‍ക്ക് എതിരെ ഒരു കേസ് കൂടി

കാഞ്ഞങ്ങാട് / കാസർകോട്: അമ്പലത്തറ മുട്ടിച്ചരലില്‍ സി.പി.എം നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി എടുത്തു. ഓട്ടോ ഡ്രൈവര്‍ കണ്ണോത്ത് തട്ടുമ്മലിലെ കെ.ബി അഭിലാഷി(37)നെ ആക്രമിച്ചതിനാണ് രതീഷിനും സമീറിനുമെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തത്.

തിങ്കളാഴ്‌ച വൈകിട്ട് കല്ലാംതോലില്‍ വെച്ചാണ് ആക്രമിച്ചത്. ബൈക്കില്‍ വന്ന ഇരുവരും കേബിള്‍ വയര്‍ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.

ഈ സംഭവത്തിന് ശേഷമാണ് ഇരുവരും ഒരു വീട്ടില്‍ ഓടിക്കയറി വാതിലടച്ചത്.

സംഭവം അന്വേഷിക്കാൻ എത്തിയ സി.പി.എം നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്‌തു എറിയുകയായിരുന്നു. അതിനിടെ സി.പി.എം നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തില്‍ പ്രതിയായ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

0Shares