
ലണ്ടൻ: സോഷ്യല്‍ മീഡിയയിലൂടെ പണം സമ്പാദിക്കാൻ പല മാര്‍ഗങ്ങളും ഒട്ടുമിക്കവരും തേടാറുണ്ട്.
ചിലര്‍ അറിവ് പകര്‍ന്നുനല്‍കുന്ന വീഡിയോകളും ഭക്ഷണം പാകം ചെയ്യുന്ന വീഡിയോകളും തുടങ്ങി പലവഴിയിലൂടെ പണം സമ്പാദിക്കാറുണ്ട്. ചിലര്‍ സമയം ചെലവഴിക്കാനായി ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ ഇവ അവരുടെ ജീവനോപാദിയാക്കി മാറ്റാറുണ്ട്.
മനോഹരമായ പാദങ്ങള്‍ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. മാത്രമല്ല സുന്ദരമായ പാദങ്ങള്‍ ആസ്വദിക്കാത്തവരും ചുരുക്കമായിരിക്കും. ഇത്തരത്തില്‍ സ്വന്തം പാദങ്ങളുടെ സൗന്ദര്യം ഉപയോഗിച്ച് പണം സമ്പാദിക്കുന്ന 26കാരിയായ എയ്ഞ്ചലിൻ ജെസാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. ഇവര്‍ ഒരുകുട്ടിയുടെ അമ്മയാണ്.

ഡെൻ്റെല്‍ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന എയ്ഞ്ചലിൻ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പാദത്തിൻ്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ലക്ഷകണക്കിന് പ്രതികരണങ്ങളും ലൈക്കുകളുമാണ് എയിഞ്ചലിന് ലഭിച്ചത്. ഇത് യുവതിക്കൊരു വരുമാന മാര്‍ഗമായി മാറുകയായിരുന്നു.
തുടര്‍ന്ന് ആവശ്യക്കാരുടെ ഓര്‍ഡറുകള്‍ അനുസരിച്ച് ‘ഫണ്‍ വിത്ത് ഫീറ്റ്’ എന്ന സൈറ്റില്‍ യുവതി പാദങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. ഇപ്പോള്‍ സൈറ്റില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടെന്നും ലക്ഷകണക്കിന് ആളുകളാണ് തൻ്റെ പാദത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും കാണുന്നതെന്നും യുവതി ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ലക്ഷങ്ങളാണ് എയ്ഞ്ചലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന മാസവരുമാനം.
