ഹജ്ജ്കർമ്മം നിർവ്വഹിക്കാൻ പോകുന്നവർക്ക്‌ യാത്രയയപ്പ് സംഗമം; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്‌തു

  • Post category:local news / news
  • Reading time:1 min read
You are currently viewing ഹജ്ജ്കർമ്മം നിർവ്വഹിക്കാൻ പോകുന്നവർക്ക്‌ യാത്രയയപ്പ് സംഗമം; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്‌തു

കാസർകോട്: പരിശുദ്ധ ഹജ്ജ്കർമ്മം നിർവ്വഹിക്കാൻ ജില്ലയിൽ നിന്ന് പോകുന്ന ഹജ്ജാജിമാർക്കും മുസ്ലിം ലീഗ് സംസ്ഥാ ട്രഷറർ സി.ടി അഹമ്മദലി, കാസർകോട് തളങ്കരമാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുൽ മജീദ് ബാഖവിക്കും മുസ്ലിം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. യാത്രയയപ്പ് സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്‌തു.

പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. എ.കെ.എം. അഷറഫ് എം.എൽ.എ, എം.ബി. യൂസുഫ്, കെ.ഇ.എ ബക്കർ, അബ്ദുൽ റഹ്മാൻ വൺഫോർ, എ.ജി.സി ബഷീർ, എം.അബ്ബാസ്, എ.ബി ശാഫി, ടി.സി.എ. റഹ്മാൻ, കെ.അബ്ദുല്ല കുഞ്ഞി, ഹാരിസ് ചൂരി, യഹ്‌യ തളങ്കര, എൻ.എ അബൂബക്കർ ഹാജി പ്രസംഗിച്ചു.

കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, എ.കെ ആരിഫ്, ടി.എം ഇഖ്ബാൽ , കെ.ബി മുഹമ്മദ് കുഞ്ഞി, അഷറഫ് എടനീർ, അനസ് എതിർത്തോട്, കെ.പി മുഹമ്മദ് അഷറഫ്, മുംതാസ് സമീറ, ഷാഹിന സലീം, എ.പി ഉമ്മർ, ഖാദർ ഹാജി ചെങ്കള, സി.എ അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

0Shares