കർഷക സമരങ്ങളുടെ ഈറ്റില്ലത്ത് കാർഷികോത്സവ നാളുകൾ; ചെറുവത്തൂർ അഗ്രിഫെസ്റ്റിന്‌ നിറപ്പകിട്ടാർന്ന തുടക്കം

You are currently viewing കർഷക സമരങ്ങളുടെ ഈറ്റില്ലത്ത് കാർഷികോത്സവ നാളുകൾ; ചെറുവത്തൂർ അഗ്രിഫെസ്റ്റിന്‌ നിറപ്പകിട്ടാർന്ന തുടക്കം

ചെറുവത്തൂർ / കാസർകോട്: കാർഷിക സംസ്‌കാരത്തിൻ്റെയും കർഷക സമരങ്ങളുടെയും ഈറ്റില്ലത്തേക്ക് വിരുന്നെത്തിയ കാർഷിക മഹോത്സവം ചെറുവത്തൂർ അഗ്രിഫെസ്റ്റിന്‌ നിറപ്പകിട്ടാർന്ന തുടക്കം. കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ഇനി ഉത്സവ നാളുകൾ. മേള സ്‌പീക്കർ എ.എൻ ഷംസീർ ഉദ്‌ഘാടനം ചെയ്‌തു. കൃഷി സംസ്‌കാരത്തിൻ്റെ ഭാഗമാണെന്നും നഷ്ടപ്പെട്ടുപോയ കാർഷിക സംസ്‌കാരം ഒരുപരിധിവരെ തിരിച്ചുകൊണ്ടുവരാൻ എൽ.ഡി.എഫ്‌ സർക്കാറിന്‌ സാധിച്ചുവെന്നും സ്‌പീക്കർ പറഞ്ഞു.

ഏഴുവർഷത്തിനിടെ മേഖലയിൽ പുത്തനുണർവാണുണ്ടായത്‌. നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ സംഘടിപ്പിച്ച ഫെസ്‌റ്റിൽ എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ സി.വി പ്രമീള, കെ.പി വത്സലൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌. പ്രസിഡണ്ട് പി.കെ ലക്ഷ്‌മി, ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത്‌, മുൻ എം.പി പി.കരുണാകരൻ, മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ, ഡോ. ടി.വനജ, ഇ.വല്ലി, ടി.എസ്‌ നജീബ്‌, പി.പത്‌മിനി, ടി.രാകേഷ്‌ എന്നിവർ സംസാരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് മാധവൻ മണിയറ സ്വാഗതവും കെ.ബിന്ദു നന്ദിയും പറഞ്ഞു. തുടർന്ന്‌ കുടുംബശ്രീയുടെ കലാപരിപാടികൾ, പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ചിലമ്പാട്ടം എന്നിവ അരങ്ങേറി. കയ്യൂർ ജങ്‌ഷനിൽ നിന്നും വിളംബര ഘോഷയാത്രയും നടന്നു.

0Shares