
മധ്യപ്രദേശില്‍ മാതാപിതാക്കളുടെ സമ്മതത്തോടെ നടത്തിയ മന്ത്രവാദത്തെ തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാനാണ് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. 51 തവണയാണ് കുഞ്ഞിനെ ഇത്തരത്തിൽ പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

15 ദിവസം മുമ്പാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച സംഭവം. മൃതദേഹം സംസ്‌കരിച്ചതിനാല്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയായ ഷാഡോളിലാണ് സംഭവം. ഗോത്രവര്‍ഗ മേഖലയില്‍ ന്യൂമോണിയ മാറാന്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുന്ന സംഭവങ്ങൾ സാധാരണ ഉണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
