6 ടീമുകളായി 100ൽ പരം കായിക താരങ്ങൾ അണിനിരക്കും; ലിസ്‌ബൻ എഫ്.സി നടത്തുന്ന നാലാമത് സോക്കാർ മാമാങ്കത്തിന് 23ന് കൊടിയേറും

  • Post category:local news
  • Reading time:1 min read
You are currently viewing 6 ടീമുകളായി 100ൽ പരം കായിക താരങ്ങൾ അണിനിരക്കും; ലിസ്‌ബൻ എഫ്.സി നടത്തുന്ന നാലാമത് സോക്കാർ മാമാങ്കത്തിന് 23ന് കൊടിയേറും

നാരമ്പാടി(കാസർകോട്): ലിസ്‌ബൻ എഫ്.സി നടത്തുന്ന നാലാമത് NSL (നാരമ്പാടി സോക്കാർ ലീഗ്) ഫുട്‌ബോൾ മാമാങ്കത്തിന് 23ന് കൊടിയേറും. നാടിൻ്റെ ഐക്യവും, കായിക ബോധവും വിദ്യാർത്ഥികളിൽ വാർത്തെടുക്കാൻ മത്സരങ്ങൾ ഏറെ പ്രയോജനപ്പെടുകയാണ്. മുൻ വർഷങ്ങളിൽ നടത്തിയ മത്സരങ്ങൾ ഏറെ വിജയകരമായിരുന്നു. അതുകൊണ്ടുതന്നെ ഈ വർഷത്തെ മത്സരങ്ങൾക്ക് ആത്മവിശ്വാസം കൂടുതലാണെന്നും ക്ലബ്‌ ഭാരവാഹികൾ പറഞ്ഞു.

NSL ലോഗോ പ്രകാശനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാഹിന സലീം നിർവഹിച്ചു. ക്ലബ്‌ ഭാരവാഹികളായ നിസാം കെ.ബി, അബ്ദുള്ള, തഫ്ഷീർ മുഹമ്മദ്, ആരിഫ്, ശാക്കിർ, സിദ്ദിഖ്, ഖാദർ എന്നിവർ സംബന്ധിച്ചു.

0Shares