ഫിഫ ലോകകപ്പ്; 6 ഗോളുകൾ; ഇറാനെതിരെ ഇം​ഗ്ലണ്ടിൻ്റെ സർവാധിപത്യം

  • Post category:sports
  • Reading time:1 min read
You are currently viewing ഫിഫ ലോകകപ്പ്; 6 ഗോളുകൾ; ഇറാനെതിരെ ഇം​ഗ്ലണ്ടിൻ്റെ സർവാധിപത്യം

2022 ഖത്തർ ലോകകപ്പിൻ്റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ കരുത്തരായ ഇം​ഗ്ലണ്ടിന് ആദ്യ പകുതിയാകും മുമ്പേ മൂന്ന് ​ഗോളുകളുടെ മുൻതൂക്കം.കളിയുടെ 35-ാം നിമിറ്റിൽ ഇം​ഗ്ലണ്ടിന് വേണ്ടി ജൂഡ് ബെല്ലിം​ഗ്ഹാം ആണ് ആദ്യ ​ഗോൾ നേടിയത്. ഇം​ഗ്ലണ്ടിൻ്റെ പ്രതിരോധ നിര താരം ലൂക്ക് ഷായുടെ അസിസ്റ്റിൽ നിന്നായിരുന്നു ​ഗോൾ.

43ാം മിനിറ്റിൽ ലഭിച്ച കോൺണർ കിക്ക് മുതലാക്കി സാക്കെയാണ് രണ്ടാം ​ഗോൾ നേടിയത്. അധികം വൈകാതെ തന്നെ മൂന്നാം ​ഗോളും പിറന്നു. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഹാരി കെയിൻ നൽകിയ മനോഹര പാസ് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു റഹീം സ്റ്റെർളിങ്.

മത്സരത്തിൻ്റെ ആരംഭത്തിൽ ഇം​ഗ്ലണ്ട് മുന്നേറ്റങ്ങൾ സമർത്ഥമായി തട‍ഞ്ഞ ഇറാൻ പ്രതിരോധത്തെ തകർക്കുന്നതായിരുന്നു ഈ മൂന്ന് ​ഗോളുകളും. അവസാനം വിവരം ലഭിക്കുമ്പോൾ ജാക്ക് ഗ്രീലിഷിൻ്റെ തകർപ്പൻ പ്രയത്‌നത്തിൽ ഇംഗ്ലണ്ട് ഇറാനെ 6-1 ന് മുന്നിലെത്തിച്ചു. കല്ലം വിൽസൺ നൽകിയ പാസ് ഗ്രീലിഷ് നന്നായി ഉപയോഗിക്കുകയും അത് മനോഹരമായി വലയിലേക്ക് ഇടുകയും ചെയ്തു.

0Shares