അടുത്ത ആഴ്ച 5 ദിവസം ബാങ്ക് അവധി; നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിക്കാം

  • Post category:business / news
  • Reading time:1 min read
You are currently viewing അടുത്ത ആഴ്ച  5 ദിവസം ബാങ്ക് അവധി; നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിക്കാം

അടുത്ത ആഴ്ച 5 ദിവസം ബാങ്ക് അവധിയായിരിക്കും. അതിനാല്‍ ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം. ആഗസ്റ്റ് മാസം 15 ദിവസം മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. 15 ദിവസം ബാങ്ക് ഒഴിവു ദിവസമാണെങ്കിലും ഓൺ‌ലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉപയോക്താക്കള്‍ ക്ക് ലഭ്യമായിരിയ്ക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

ആര്‍. ബി. ഐ പുറത്തുവിട്ട കലണ്ടര്‍ അനുസരിച്ച് ആഗസ്റ്റ് മാസത്തില്‍ ആകെ 15 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇതില്‍ 8 ദിവസം കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍ വാരാന്ത്യ അവധികളുമാണ്. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവർത്തനങ്ങൾ പരസ്പരം വ്യത്യാസപ്പെടാം എന്നും അറിയിപ്പില്‍ പറയുന്നു.

പ്രധാന ബാങ്ക് അവധി ദിവസങ്ങള്‍ ആരംഭിക്കുന്നത് നാളെ മുതലാണ് അതായത് ആഗസ്റ്റ് 13മുതല്‍. അടുത്ത ആഴ്ച 5 ദിവസം ബാങ്ക് അവധിയായിരിയ്ക്കും. അതിനാല്‍, ബാങ്ക് സന്ദർശിക്കുന്നതിന് മുമ്പ്, ബാങ്ക് അവധിയാണോ എന്ന് ശ്രദ്ധിക്കുന്നത് നന്ന്.

0Shares