
തൃശ്ശൂര്‍: ബോബി ചെമ്മണ്ണൂര്‍ ഇൻ്റര്‍നാഷണല്‍ ഗ്രൂപ്പ് ടുറിസം രംഗത്തേക് ചുവട് വെച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ആരംഭിച്ച ഓക്സിജന്‍ റിസോര്‍ട്സ് ടൈംഷെയര്‍ കമ്പനിയുടെ സോഫ്റ്റ് ലോഞ്ച് തൃശ്ശൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. നിലവിലെ മാര്‍ക്കറ്റില്‍ രണ്ട് ലക്ഷം മുതല്‍ പതിനെട്ട് ലക്ഷം രൂപവരെ ഈടാക്കുന്ന ടൈംഷെയര്‍ ഇപ്പോള്‍ ക്ലബ്ബ് ഓക്സിജനില്‍ 60000 രൂപ മുതല്‍ ലഭ്യമാണ്. ഈ സ്പെഷ്യല്‍ പാക്കേജിലൂടെ സാധാരണക്കാര്‍ക്കും 5 സ്റ്റാര്‍ സൗകര്യത്തോടുകൂടി 5 മുതല്‍ 10 വര്‍ഷം വരെ ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യമായി താമസിക്കാന്‍ സാധിക്കുന്നു. 
ഇപ്പോള്‍ 3 മാസത്തെ ലോഞ്ച് ഓഫര്‍ പ്രമാണിച്ച് മെമ്പര്‍ഷിപ്പിന് തത്തുല്യമായ തുകയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ നല്‍കുന്നത് കൊണ്ട് മെമ്പര്‍ഷിപ്പ് സൗകര്യമായിരിക്കും. ഇപ്പോള്‍ ഊട്ടി, മൂന്നാര്‍, തേക്കടി, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഓക്സിജന്‍ റിസോര്‍ട്ടുകള്‍ ആരംഭിച്ചിരിക്കുന്നത്. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ 44 ഷോറൂമുകളിലൂടെയും ചെമ്മണ്ണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്മെന്റിന്റെ 130 ശാഖകളിലൂടെയും മെമ്പര്‍ഷിപ് ലഭ്യമാക്കിയിരിക്കുന്നു.