ജീവന് ഭീഷണി; പഞ്ചാബിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന 4 നേതാക്കൾക്ക് എക്സ് കാറ്റഗറി സുരക്ഷ

  • Post category:national / news
  • Reading time:1 min read
You are currently viewing ജീവന് ഭീഷണി; പഞ്ചാബിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന 4 നേതാക്കൾക്ക് എക്സ് കാറ്റഗറി സുരക്ഷ

പഞ്ചാബിലെ നാല് ബി.ജെ.പി പ്രവർത്തകർക്ക് എക്‌സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സുരക്ഷ ഏർപ്പെടുത്തിയത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നാല് പേരുടെ സുരക്ഷയാണ് കേന്ദ്രം കൂട്ടിയത്.

മുൻ പഞ്ചാബ് ക്യാബിനറ്റ് മന്ത്രി ബൽബീർ സിംഗ് സിദ്ധു, മുൻ ക്യാബിനറ്റ് മന്ത്രി ഗുർപ്രീത് സിംഗ് കംഗ, മുൻ എം.എൽ.എ ജഗദീപ് സിംഗ് നകായ്, അമർജീത് സിംഗ് ടിക്ക എന്നിവർക്ക് എക്സ് കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബറിൽ, ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) റിപ്പോർട്ട് ഭീഷണി ഉയർത്തിയതിനെത്തുടർന്ന് പഞ്ചാബിലെ അഞ്ച് ബി.ജെ.പി നേതാക്കൾക്ക് ‘വൈ-കാറ്റഗറി’ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഐ.ബി മന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.

0Shares