കോഴിക്കോട് : ഒറ്റ ക്യാ ന്‍വാസില്‍ ലോകത്തിലെ ആയിരത്തി ഏഴു പ്രതിഭകളെ പെന്‍ ഡ്രോയിങ് വരച്ച ചിത്രകാരന് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്. ശില്പിയും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ ദേവസ്യ ദേവഗിരിക്കാണ് അംഗീകാരം ലഭിച്ചത്. 37 മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍ എബ്രഹാം ലിങ്കണ്‍, ഗാന്ധിജി, ഇ.എം.എസ് തുടങ്ങി ലോകത്തില്‍ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയാണ് ദേവസ്യ ജെല്‍ പേനകൊണ്ട് വരച്ചത്. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റുഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ഖഫീല്‍ ഖാന്‍ ദേവസ്യ ദേവഗിരിക്ക് ക്ക് അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
അറേബ്യന്‍ വേള്‍ഡ് റെക്കോഡ് പ്രതിനിധികളായ ഗിന്നസ് ദിലീപ്, യാസര്‍ അറഫാത്ത്, സലിം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി പോര്‍ട്രൈറ്റ് രംഗത്തും ശില്‍പ്പ നിര്‍മ്മാണ രംഗത്തും ശ്രദ്ധേയനായ ദേവസ്യ ദേവഗിരി സാവിയോ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപക വൃത്തിയില്‍ നിന്നും കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിരമിച്ചത്. 2500 ലേറെ ഓയില്‍ പെന്‍ഡിറ്റിംഗ് ഇതിനകം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ക്രിസ്ത്യന്‍ കോളേജിലെ ഗാന്ധി പ്രതിമ ഉള്‍പ്പടെ നിരവധി ശില്പങ്ങള്‍ നിര്‍മ്മിച്ച ശ്രദ്ധേയനായിരുന്നു. കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ നിന്നും ചിത്രകലാ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഡല്‍ഹി, കാശ്മീര്‍, കന്യകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പെന്‍ഡ്രോയിങ് കൂടുതല്‍ മെച്ചപ്പെടുത്തി ഗിന്നസിലേക്ക് ഉള്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് ദേവസ്യ ദേവഗിരി ഇപ്പോള്‍.
കോഴിക്കോട് കോടഞ്ചേരി കണ്ണോത്ത് സ്വദേശി കര്‍ഷകനായ വര്‍ക്കിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ നടക്കാവ് വിശ്വഭാരതി ഹിന്ദി വിദ്യാലയത്തില്‍ നിന്നും വിരമിച്ച ഗ്ലാഡിസ് ദേവസ്യ. ചിത്രകാരന്മാരായ റോണി ദേവസ്യ, റെന്നി ദേവസ്യ എന്നിവര്‍ മക്കളാണ്. വിലാസം -മാറാപ്പിള്ളില്‍ ഹൗസ്, ദേവഗിരി, മെഡിക്കല്‍ കോളേജ് പോസ്റ്റ്, കോഴിക്കോട് .ഫോണ്‍:999 538 58 38 .
37 മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍ പ്രമുഖരുടെ ചിത്രം തീര്‍ത്തു; കോഴിക്കോട് സ്വദേശിയായ കലാകാരനെ തേടിയെത്തിയത് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്