
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ 2023- 24 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്‌ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.
2023 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെ നീളുന്ന അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍– 220 പ്രവര്‍ത്തി ദിവസം, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി– 221 പ്രവര്‍ത്തി ദിവസം, ഹയര്‍ സെക്കണ്ടറി– 192 പ്രവര്‍ത്തി ദിവസം. എന്നിങ്ങനെയാണ് അധ്യയന ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് 2023 ജൂൺ 2 മുതൽ 9വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ട്രയൽ അലോട്ട്‌മെണ്ട് തീയതി: ജൂൺ 13, ആദ്യ അലോട്ട്‌മെണ്ട് തീയതി: ജൂൺ 19
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെണ്ട് തീയതി: 2023 ജൂലൈ 1
മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെണ്ടുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
