
കാസർകോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സുരക്ഷയുടെ ഭാഗമായി 10 ഡിവൈ.എസ്.പിമാരടക്കം 2557 പോലീസുകാരെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 32 ഇന്‍സ്‌പെക്ടര്‍മാരെയും, 149 എസ്.ഐ/എ.എസ്.ഐമാരെയും 2366 സിവില്‍ പോലീസ് ഓഫീസര്‍മാരേയും ഡ്യുട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
കരയിലും കടലിലും നിരീക്ഷണം ശക്തമാക്കി. മൂന്ന് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ ചേര്‍ന്നാണ് കടലില്‍ നിരീക്ഷണം നടത്തുന്നത്. 76 ഗ്രൂപ്പ് പട്രോളിംഗ് പോലീസ് നടത്തുന്നതാണ്. 300 അംഗ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പ്രത്യേക നിരീക്ഷണം നടത്തും.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ 9 കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക.
ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു:
കാറഡുക്ക- ബോവിക്കാനം ബി. എ. ആര്‍. എച്ച്. എസ്. എസ്
മഞ്ചേശ്വരം- കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കാസര്‍കോട്- കാസര്‍കോട് ഗവ. കോളേജ്
കാഞ്ഞങ്ങാട്- ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
പരപ്പ- പരപ്പ ഗവ. ഹൈസ്‌കൂള്‍
നീലേശ്വരം- പടന്നക്കാട് നെഹ്‌റു കോളേജ്
നഗരസഭ,വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍:
കാഞ്ഞങ്ങാട്- ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കാസര്‍കോട് -കാസര്‍കോട് ഗവ. കോളേജ്
നീലേശ്വരം-രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
