2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing 2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍

തൃശൂര്‍: 2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ ടി.ഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി), കഥയില്‍ എസ്.ഹരീഷ് (ആദം), കവിതയില്‍ സാവിത്രി രാജീവന്‍ (അമ്മയെ കുളിപ്പിക്കുമ്പോള്‍) എന്നിവര്‍ അവാര്‍ഡുകള്‍ നേടി.

നാടകത്തിന് ഡോ. സാംകുട്ടി പട്ടംകരി (ലല്ല) അവാര്‍ഡിന് അര്‍ഹനായി. പി.കെ പാറക്കടവ്, ഇയ്യങ്കോട് ശ്രീധരന്‍, സി.ആര്‍ ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം.

മറ്റു അവാര്‍ഡുകള്‍

സാഹിത്യ വിമര്‍ശനം: എസ്.സുധീഷ് (ആശാന്‍ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം)
വൈജ്ഞാനിക സാഹിത്യം: ഫാ. വി.പി ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടക വിജ്ഞാനകോശം)
ജീവചരിത്രം/ ആത്മകഥ: ഡോ. ചന്തവിള മുരളി (എ.കെ.ജി ഒരു സമഗ്ര ജീവചരിത്രം)
യാത്രാവിവരണം:ഡോ. ഹരികൃഷ്ണന്‍ (നൈല്‍ വഴികള്‍)
വിവര്‍ത്തനം: സി.എം രാജന്‍ ( പ്രണയവും മൂലധനവും)
ഹാസ്യസാഹിത്യം :മുരളി തുമ്മാരുകുടി (ചില നാട്ടുകാര്യങ്ങള്‍)

0Shares