2016 പേര്‍ ഒരുമിച്ച് മെഴുകുതിരികള്‍ തെളിയിച്ചു: ഗിന്നസ് ബുക്കില്‍ ഇടം നേടി ഒമാന്‍.

  • Post category:news
  • Reading time:1 min read
You are currently viewing 2016 പേര്‍ ഒരുമിച്ച് മെഴുകുതിരികള്‍ തെളിയിച്ചു: ഗിന്നസ് ബുക്കില്‍ ഇടം നേടി ഒമാന്‍.

ഒമാന്‍: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഒമാന്‍. ഒമാന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പതാകയുടെ നിറത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മെഴുകുതിരി തെളിയിച്ചാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

547163

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലെ രക്തദാന വിഭാഗമാണ് ഈ പദ്ധതി ഒരുക്കിയത്. സോഷ്യല്‍ മീഡിയ വഴി ക്യാമ്പയിനിലൂടെയാണ് ആളുകളെ കണ്ടെത്തിയത്. നിരവധി വിദേശികളും ഇതില്‍ പങ്കുചേര്‍ന്നിരുന്നു. 2016 പേര്‍ ഒന്നിച്ച് നിന്ന് പച്ച, വെള്ള, ചുവപ്പ് നിറങ്ങളില്‍ മെഴുകുതിരി തെളിയിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് അതൊരു വര്‍ണാഭമായ ദൃശ്യ വിരുന്നായി മാറി. മസ്‌കത്തിലെ പ്രസിദ്ധമായ ബദര്‍ അല്‍സമ ഹോസ്പിറ്റലും ഈ ചരിത്ര നിമിഷത്തില്‍ പങ്കാളിയായി.

0Shares