കാസര്‍കോട്: 2000 രൂപയുടെ കളര്‍ പ്രിന്റ് നല്‍കി മല്‍സ്യവില്‍പനക്കാരിയെ കബളിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് പെരിയ ടൗണിലാണ് സംഭവം നടന്നത്. പെരിയ ഡ്രീം മാളിനടുത്ത് മല്‍സ്യ വില്‍പ നടത്തുന്ന പുഷ്പയാണ് ഈ തട്ടിപ്പിനിരയായത്. 2000 രൂപയുടെ വ്യാജ നോട്ട് നല്‍കി 270 രൂപയുടെ മീന്‍ വാങ്ങുകയാണ് വിരുതന്‍ ചെയ്തത്. സംഭവം അറിയാതെ വില്‍പനക്കാരി 1730 രൂപ തിരിച്ചുകൊടുക്കുകയും ചെയ്തു.
പിന്നീടാണ് മനസിലായത് നോട്ട് വ്യാജനാണെന്ന്. സംഭവം തിരിച്ചറിഞ്ഞ മല്‍സ്യ വില്‍പനക്കാരി ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പോലിസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചുവരികയാണ്. പെരിയയിലും പരിസരപ്രദേശങ്ങളിലും കള്ളനോട്ട് മാഫിയ സംഘങ്ങള്‍ വിലസുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
2000 രൂപയുടെ കളര്‍ പ്രിന്റ് നല്‍കി മല്‍സ്യവില്‍പനക്കാരിയെ കബളിപ്പിച്ചു