യുഎഇയിലെ ഇന്ന് 1584 പേർക്ക് കൊവിഡ്

  • Post category:Gulf
  • Reading time:1 min read
You are currently viewing യുഎഇയിലെ ഇന്ന് 1584 പേർക്ക് കൊവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിലേറെയായി 1,000 ലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം, ജൂൺ 9നായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം 1,000 കടന്നത്. നേരത്തെ, 100ൽ താഴെയായിരുന്ന നിരക്ക് പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു.

ആകെ രോഗികൾ: 9,64,521. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം: 9,44,914. ആകെ മരണം: 2,324. ചികിത്സയിലുള്ളവർ : 17,283. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് രോഗം ബാധിച്ചതെന്നും അവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. 

0Shares