14 വർഷം, നിരവധി തടസ്സങ്ങൾ; ആടുജീവിതത്തിന് പാക്ക്അപ്പ്

  • Post category:entertainment
  • Reading time:1 min read
You are currently viewing 14 വർഷം, നിരവധി തടസ്സങ്ങൾ; ആടുജീവിതത്തിന് പാക്ക്അപ്പ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ബെന്യാമിൻ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പോസ്റ്റിനൊപ്പം സംവിധായകൻ ബ്ലെസ്സിയുടെ ചിത്രവും ചിത്രത്തിൽ നിന്നുള്ളതായി തോന്നുന്ന ഒരു ചിത്രവും പൃഥ്വിരാജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 14 വർഷം, ആയിരക്കണക്കിന് തടസ്സങ്ങൾ, നിരവധി വെല്ലുവിളികൾ, കോവിഡിന്‍റെ മൂന്ന് തരംഗങ്ങൾ, തിളക്കമാർന്ന കാഴ്ച… ബ്ലെസ്സിയുടെ ആട് ജീവിതം പാക്കപ്പ് എന്നാണ് പൃഥ്വിരാജ് എഴുതിയത്.

നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായുള്ള പൃഥ്വിരാജിന്‍റെ തയ്യാറെടുപ്പുകൾ ഏറെ ചർച്ചയായിരുന്നു. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കെ.യു. മോഹനൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്ററുമാണ്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ.

0Shares