10 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ജൂവലേഴ്സ്; ഫ്രോക്കിൻ്റെ പ്രദർശനം തൃശ്ശൂർ ഷോറൂമിൽ 21 മുതൽ ആരംഭിക്കും

  • Post category:news
  • Reading time:1 min read
You are currently viewing 10 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ജൂവലേഴ്സ്; ഫ്രോക്കിൻ്റെ പ്രദർശനം തൃശ്ശൂർ ഷോറൂമിൽ 21 മുതൽ ആരംഭിക്കും

എറണാകുളം/ തൃശൂർ: പത്ത്‌ കിലോയിലധികം സ്വർണത്തിൽ പണി തീർത്തിട്ടുള്ള ഫ്രോക്കുമായി ബോബി ചെമ്മണ്ണൂരിൻ്റെ നേതൃത്വത്തിലുള്ള ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ്. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി, ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ എന്നിങ്ങനെ പുതുമകള്‍ സമ്മാനിച്ച ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് ഇപ്പോൾ മൂന്നരക്കോടി രൂപ വിലയുള്ള ഗോള്‍ഡ് ഫ്രോക്കുമായി മലയാളികളെ അമ്പരപ്പിക്കാൻ അരുങ്ങുന്നത്.ഗോൾഡൻ ഫ്രോക്കിൻ്റെ പ്രദർശനം തൃശ്ശൂർ ഷോറൂമിൽ 21-ന് വൈകീട്ട് നാലിന് ആരംഭിക്കുമെന്ന് ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്വർണത്തിനു പുറമെ നാച്വറൽ സ്റ്റോണുകളായ റൂബി, എമറാൾഡ് തുടങ്ങിയവയും പ്രകൃതിദത്ത നിറങ്ങളും ഫ്രോക്കിൽ ഉൾപെടുത്തിയിട്ടുണ്ട്.

0Shares